ഡബ്ലിന്‍: ഐറിഷ് ഉടമസ്ഥതയിലുള്ള റയന്‍എയര്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാനെത്തിയ ദമ്പതികള്‍ തങ്ങളുടെ കുട്ടിക്കായി പ്രത്യേകം ടിക്കറ്റ് വാങ്ങേണ്ടതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് അവരുടെ കുഞ്ഞിനെ ചെക്ക്-ഇന്‍ ഡെസ്‌ക്കില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച സംഭവം ചര്‍ച്ചയാവുന്നു. ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍-ഗുറിയോണ്‍ വിമാനത്താവളത്തിലെ റയാന്‍എയര്‍ ഡെസ്‌കില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് എയര്‍ലൈന്‍ സ്ഥിരീകരിച്ചു.
/sathyam/media/post_attachments/d4lK3orKBnmUdJldb0GN.jpg)
ദമ്പതികള്‍ ബെല്‍ജിയന്‍ പാസ്പോര്‍ട്ടില്‍ ബ്രസ്സല്‍സിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ KAN റിപ്പോര്‍ട്ട് ചെയ്തു.തങ്ങളുടെ കുട്ടിയെ ഡെസ്‌ക്കിനടുത്തുള്ള ബേബി സ്ട്രോളറില്‍ ഉപേക്ഷിച്ച് ഇമിഗ്രേഷനിലേയ്ക്ക് നടന്നുകയറുകയായിരുന്നുവെന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.റയന്‍എയറിന്റെ വെബ്സൈറ്റ് അനുസരിച്ച്, ‘ഓണ്‍ലൈന്‍ ബുക്കിംഗ്‌ചെയ്യുമ്പോള്‍ ശിശുക്കളെ ഫ്‌ലൈറ്റ് റിസര്‍വേഷനില്‍ ഉള്‍പ്പെടുത്തണം .’ ഒരു ശിശുവിനെ ഒപ്പം കൂട്ടി യാത്ര ചെയ്യാന്‍ പദ്ധതിയിടുമ്പോള്‍, കുഞ്ഞിനായി ഓരോ വണ്‍-വേ ഫ്‌ലൈറ്റിനും €25 (US$27) — അല്ലെങ്കില്‍ പ്രാദേശിക കറന്‍സിക്ക് തുല്യമായ നിരക്ക് അടയ്‌ക്കേണ്ടതുണ്ട് .മുതിര്‍ന്നവരുടെ മടിയില്‍ കുഞ്ഞിനെ ഇരുത്തി യാത്ര ചെയ്യുമ്പോഴാണ് ഈ ക്രമീകരണം നടത്തേണ്ടത്..
”ഞങ്ങള്‍ ഇതുപോലൊന്ന് കണ്ടിട്ടില്ല. ഞങ്ങള്‍ കണ്ടത് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ‘ വിമാനക്കമ്പനി ജീവനക്കാരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ദമ്പതികള്‍ ബ്രസ്സല്‍സിലേക്കുള്ള ഫ്‌ലൈറ്റിനായി വൈകിയാണ് എത്തിയത്, എയര്‍പോര്‍ട്ട് സെക്യൂരിറ്റിയിലൂടെ കടന്നുപോകാന്‍ അവര്‍ തിരക്ക് കൂട്ടുകയായിരുന്നു
ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടിലെ റെയ്‌നെയ്ര്‍ ചെക്ക്-ഇന്‍ ഏജന്റ് ഇതോടെ പരിഭ്രാന്തനായി എയര്‍പോര്‍ട്ട് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടു, അവര്‍ ഈ യാത്രക്കാരെ തിരിച്ച് വിളിച്ച് കുഞ്ഞിനോടൊപ്പം പോലീസില്‍ ഏല്‍പ്പിച്ചു .പിന്നീടുള്ള കാര്യങ്ങള്‍ പോലീസ്സാണ് കൈകാര്യം ചെയ്തത്.