വിദ്വേഷ പ്രചരണം നടത്തുന്ന ഹിന്ദുത്വ ഗായകരെ തുറന്നുകാട്ടി ജര്‍മന്‍ മാധ്യമം

author-image
athira kk
New Update

ബര്‍ലിന്‍: മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ഹിന്ദുത്വ പോപ് ഗായകരെക്കുറിച്ചുള്ള വിഡിയോ റിപ്പോര്‍ട്ട് ജര്‍മന്‍ മാധ്യമം പുറത്തുവിട്ടു. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കു നേരിട്ടു പങ്കുണ്ടായിരുന്നു എന്നാരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കു പിന്നാലെയാണ് ഡ്യൂഷെ വെല്ലെ (ഡി.ബ്ളു) എന്ന ചാനലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
publive-image

Advertisment

"ഇന്ത്യ: സൗണ്ട് ട്രാക്ക് ഓഫ് ഹേറ്റ്' എന്ന പേരിലാണ് റിപ്പോര്‍ട്ട്. സമീപ കാലങ്ങളില്‍ രാജ്യത്തുണ്ടായ ഹിന്ദു ദേശീയതയുടെ വളര്‍ച്ചക്ക് സമാന്തരമായാണ് ഹിന്ദുത്വ പോപ് സംഗീതത്തിന്റെ വളര്‍ച്ചയെന്ന് ഇതില്‍ പറയുന്നു. മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് "ഹിന്ദുത്വ പോപ്' പ്രോത്സാഹനമാകുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

""ഞങ്ങളുടെ മതത്തെ ദുഷിച്ച കണ്ണോടെ കാണുന്നവരെ ഞങ്ങള്‍ വെടിവെച്ചുകൊല്ലുന്നു,'' എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തോടെയാണ് ചാനല്‍ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. "ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണ്, മുല്ലകള്‍ പാകിസ്താനിലേക്ക് പോകുക" മറ്റൊരു പാട്ടിലുള്ളത്.

ഉത്തര്‍പ്രദേശില്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ചില ഹിന്ദുത്വ പോപ്പ് ഗായകര്‍ വാട്സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ നിന്ന് ഇത്തരം പാട്ടുകള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. വിദ്യാസമ്പന്നരും എന്നാല്‍ തൊഴിലില്ലാത്തവരുമായ യുവാക്കള്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്നതെന്നും കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ കലാപത്തിന് മുമ്പ് മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം വിതക്കുന്ന ഇത്തരം ഹിന്ദി ഗാനങ്ങള്‍ ഇട്ടിരുന്നതായി കലാപത്തിന്റെ ഇരകള്‍ ആരോപിക്കുന്നു.

Advertisment