വില്‍നിയസ്: ജര്‍മനി അടക്കം പല ലോകരാജ്യങ്ങളും ഇരട്ട പൗരത്വം കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിനിടയിലും, ലിത്വാനിയന്‍ സര്‍ക്കാര്‍ ഈ പ്രവണതയ്ക്കെതിരേ കടുത്ത നടപടികള്‍ക്കു തുടക്കം കുറിച്ചു.
/sathyam/media/post_attachments/bBzL2GV7jG6PQeE8TlvV.jpg)
മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ലിത്വാനിയന്‍ പൗരന്‍മാരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. ഇതിനായി നിയമ ഭേദഗതിയും തയാറാക്കി.
രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന നടപടികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ എന്ന് ലിത്വാനിയയിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രി അര്‍നോള്‍ഡാസ് അബ്രമാവിഷ്യസ് വ്യക്തമാക്കി.
മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വന്തമാക്കിയ ലിത്വാനിയക്കാര്‍ക്ക് ഇനി മൂന്നു മുതല്‍ ആറു മാസം വരെ മാത്രമേ ലിത്വാനിയന്‍ പൗരത്വം സൂക്ഷിക്കാന്‍ സാധിക്കൂ. വ്യക്തമായ കാരണം ബോധിപ്പിച്ചാല്‍ മാത്രമായിരിക്കും പ്രത്യേക കേസുകളില്‍ ഈ കാലാവധി നീട്ടിക്കൊടുക്കുക.