ലണ്ടന്‍: യുക്രെയ്ന് യുദ്ധ വിമാനങ്ങള്‍ നല്‍കാനാവില്ലെന്ന് യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെ സമാന നിലപാടുമായി യുകെ. പരിശീലനം നല്‍കാന്‍ സമയമില്ലെന്ന കാരണമാണ് ഇതിനു നല്‍കുന്നത്.
/sathyam/media/post_attachments/JKYRv3oRV6up8RwhC1cT.jpg)
റഷ്യന്‍ അധിനിവേശം നേരിടാന്‍ യുദ്ധ വിമാനങ്ങള്‍ വേണമെന്നാണ് പാശ്ചാത്യ രാജ്യങ്ങളോട് യുക്രെയ്ന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ വിമാനങ്ങള്‍ നല്‍കുന്നത് ഉചിതമാകില്ലെന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറയുന്നത്.
സങ്കീര്‍ണമായ പ്രവര്‍ത്തനരീതിയാണ് ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ക്കുള്ളത്. യുക്രെയ്ന്‍ സൈനികരെ അത് പഠിപ്പിച്ചെടുക്കാന്‍ മാസങ്ങള്‍ വേണമെന്നും വാലസ്. യുക്രെയ്ന് ഇപ്പോള്‍ ആവശ്യം ടാങ്കുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, യുക്രെയ്ന് ഒരിക്കലും യുദ്ധവിമാനങ്ങള്‍ നല്‍കില്ലെന്നല്ല അര്‍ഥമാക്കുന്നതെന്നും വാലസ് വിശദീകരിച്ചു.