ക്യാനഡ പതിനായിരം ഉയിഗൂര്‍ അഭയാര്‍ഥികളെ സ്വീകരിക്കും

author-image
athira kk
New Update

ഒട്ടാവ: ചൈനയില്‍ നിന്നുള്ള പതിനായിരം ഉയിഗൂര്‍ മുസ്ലിം അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം കനേഡിയന്‍ പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. സമീര്‍ സുബെരി എം.പി മുന്നോട്ടുവെച്ച നിര്‍ദേശം ജസ്ററിന്‍ ട്രൂഡോ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ അംഗീകരിച്ചിരുന്നു. ഉയിഗൂര്‍ വിഭാഗങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമീര്‍ സുബെരി എം.പി പ്രതികരിച്ചു.
publive-image
പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍, അടുത്ത വര്‍ഷത്തോടെ അഭയാര്‍ഥികളെ സ്വീകരിച്ചു തുടങ്ങാന്‍ ക്യാനഡയ്ക്കു സാധിക്കുമെന്നാണു കരുതുന്നത്.

Advertisment

തുര്‍ക്കി ഭാഷ സംസാരിക്കുന്ന വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ്ങിലാണ് ഉയിഗൂര്‍ മുസ്ലികളില്‍ ഭൂരിഭാഗവുമുള്ളത്. ചൈനയിലെ 20 ലക്ഷം വരുന്ന ഉയിഗൂര്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ രഹസ്യ ക്യാമ്പുകളില്‍ പീഡിപ്പിക്കപ്പെടുന്നതായാണ് വംശീയ വിവേചനങ്ങള്‍ക്കെതിരായ യു.എന്‍ കമ്മിറ്റി (സി.ഇ.ആര്‍.ഡി) പറയുന്നത്.

പതിനായിരക്കണക്കിന് ഉയിഗൂറുകളാണ് പീഡനം സഹിക്കാതെ ചൈനയില്‍ നിന്നു പലായനം ചെയ്തിട്ടുള്ളത്. ഇവര്‍ക്കെതിരേ വംശഹത്യ തന്നെയാണ് നടക്കുന്നതെന്നാണ് യുഎസ് വിലയിരുത്തല്‍. അതേസമയം, 1930 മുതല്‍ ഏതാനും വര്‍ഷം നിലനിന്ന കിഴക്കന്‍ തുര്‍കിസ്താന്‍ റിപ്പബ്ളിക് സ്ഥാപിക്കാന്‍ ഉയിഗൂര്‍ വംശജര്‍ ആഗ്രഹിക്കുന്നുവെന്നാണ് ചൈന ആരോപിക്കുന്നത്.

Advertisment