മാഡ്രിഡ്: പൊതുസ്ഥലത്ത് നഗ്നനായി നടക്കുന്നത് തന്റെ അവകാശമാണെന്ന സ്പാനിഷ് യുവാവിന്റെ വാദം കോടതി അംഗീകരിച്ചു. നഗ്നനായി പൊതുസ്ഥലത്തിറങ്ങി നടന്നതിന് പിടിയിലായി പിഴ ചുമത്തിയത് കോടതിയില്‍ ചോദ്യം ചെയ്തപ്പോഴാണ് യുവാവിന് അനുകൂല വിധി ലഭിച്ചിരിക്കുന്നത്. പിഴ റദ്ദാക്കാനും കോടതി നിര്‍ദേശിച്ചു.
/sathyam/media/post_attachments/98b3Jq2FSokcdIF8lf5c.jpg)
അല്‍ദായയിലെ തെരുവുകളിലൂടെ അലഹാന്‍ഡ്രോ കൊളോമര്‍ എന്ന യുവാവാണ് നഗ്നനായി നടന്നത്. 1988 മുതല്‍ സ്പെയിനില്‍ പൊതുസ്ഥലത്തെ നഗ്നത നിയമവിരുദ്ധമല്ല. എന്നാല്‍ വല്ലാഡോലിഡ്, ബാഴ്സലോണ പോലെയുള്ള ചില പ്രദേശങ്ങളില്‍ നഗ്നത നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ അല്‍ദായയില്‍ നഗ്നത നിരോധിക്കുന്ന നിയമമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അലഹാന്‍ഡ്രോയുടെ പെരുമാറ്റം പൗര സുരക്ഷയിലോ പൊതുക്രമത്തിലോ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.