ഐഎംഎഫ് നിബന്ധനകള്‍ ചിന്തിക്കാവുന്നതിലുമപ്പുറം: പാക് പ്രധാനമന്ത്രി

author-image
athira kk
New Update

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു പാകിസ്ഥാനെ കരയകറ്റാന്‍ ഐഎംഎഫ് മുന്നോട്ടുവച്ച സഹായ പദ്ധതിക്കുള്ള ഉപാധികള്‍ അതി കഠിനമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചിന്തിക്കാന്‍ കഴിയുന്നതിലും വലിയ നിയന്ത്രണങ്ങളാണുള്ളതെന്നും, എന്നാല്‍, അതു സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
publive-image
വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുക, ഗ്യാസ് വില അന്താരാഷ്ട്ര വിലക്കനുസൃതമാക്കുക, വിനിമയനിരക്ക് വിപണിയുടെ സ്വാഭാവിക പ്രവര്‍ത്തനത്തിന് വിട്ടുകൊടുക്കുക, സബ്സിഡികള്‍ വെട്ടിക്കുറക്കുക, പൊതുചെലവ് കുറക്കുക തുടങ്ങിയവയാണ് വ്യവസ്ഥകള്‍. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നേരിടേണ്ട സര്‍ക്കാറിന് ഇത് നടപ്പാക്കുക എന്നത് വന്‍ വെല്ലുവിളിയാണ്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രാജ്യത്തിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളുമില്ല.

Advertisment

2019ല്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര നാണയനിധിയില്‍നിന്ന് 600 കോടി ഡോളര്‍ വായ്പയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം 100 കോടി ഡോളര്‍കൂടി എടുത്തു. ഇനിയൊരു 100 കോടി ഡോളര്‍കൂടി ലഭ്യമാക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. സുഹൃദ് രാജ്യങ്ങളുടെ സഹായമൊന്നും ലഭ്യമാകുന്നുമില്ല.