ഫ്രാന്‍സിസ് മാര്‍പാപ്പ 2024ല്‍ ഇന്ത്യയിലേക്ക്

author-image
athira kk
New Update

വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചു. ആഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി വത്തിക്കാനിലേക്കു മടങ്ങുന്ന വഴിയാണ് പ്രഖ്യാപനം.
publive-image
1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ച ശേഷം മറ്റൊരു മാര്‍പാപ്പയും ഇവിടെയെത്തിയിട്ടില്ല.

Advertisment

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യത്തേക്കു ക്ഷണിച്ചിരുന്നു. മാര്‍പാപ്പ ക്ഷണം സ്വീകരിച്ചെങ്കിലും സന്ദര്‍ശനം എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല.

ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോയും ദക്ഷിണ സുഡാനും സന്ദര്‍ശിച്ച മാര്‍പാപ്പ, ഈ വര്‍ഷം തന്നെ മംഗോളിയ സന്ദര്‍ശിക്കാനും ആലോചിക്കുന്നുണ്ട്. മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പ. ഓഗസ്ററ് ആദ്യവാരം ലോക യുവജന ദിനത്തില്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലായിരിക്കും അദ്ദേഹം. മാര്‍സെയില്‍ സെപ്തംബര്‍ 23~ന് മെഡിറ്ററേനിയന്‍ ബിഷപ്പുമാരുടെ യോഗത്തിലും പങ്കെടുക്കും.