ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്: ഡോ:റെയ്ന തോമസ്

author-image
athira kk
Updated On
New Update

ഡാളസ് : ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ വെളിപ്പെടുകയും അത് നമ്മുടെ വിശ്വാസത്തിന് ജീവൻ നൽകുകയും ചെയുമെന്നു ഡോക്ടർ പറഞ്ഞു .
publive-image
നോർത്ത് അമേരിക്ക യൂറോപ്പ് മാർതോമാ ഭദ്രാസനത്തിലെ ഇടവകകളിൽ മെഡിക്കൽ സൺ‌ഡേയായി ആചരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ ആരാധനാമദ്ധ്യേ വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു ചുങ്കത്തറ മാർത്തോമാ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ:റെയ്ന തോമസ്

Advertisment

ആരോഗ്യമുള്ള സമൂഹം എല്ലാവരുടെയും ആഗ്രഹം ആണ്. കർത്താവിൻറെ പരസ്യ ശുശ്രൂഷയുടെ സുപ്രധാന ഭാഗമായിരുന്ന സൗഖ്യദായക ശുശ്രൂഷ സഭയിലൂടെയും മറ്റ് ആതുരശുശ്രൂഷ രംഗങ്ങളിലൂടെയും നിർവഹിച്ചു കൊണ്ടിരിക്കുന്നു.സഭയിലൂടെ നടക്കുന്ന ഈ മഹത്തായ ശുശ്രൂഷയെ ഓർക്കുന്നതിനും അതിൽ ഏ ർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും പ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായികുന്നതിനുമായി ഫെബ്രുവരി അഞ്ചാം തീയതി മെഡിക്കൽ മിഷൻ ഞായറാഴ്ചയായി സഭാ ആചരിക്കുന്നതെന്നു ആമുഖമായി അവർ ചൂണ്ടിക്കാട്ടി.മെഡിക്കൽ മിഷൻ ഞായറാഴ്ച സമർപ്പിക്കുന്ന പ്രത്യേക സ്തോത്രകാഴ്ചയിൽ 25 ലക്ഷം രൂപയാണ് സഭ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു

.മെഡിക്കൽ മിഷൻ ഞായറാഴ്ച ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നടന്ന വിശുദ്ധ കുർബാനക്ക് റവ ഷൈജു സി ജോയ് നേത്ര്വത്വം നൽകി .ലേ ലീഡർ ജോതം സൈമൺ ,ജൊഹാൻ, എബിൻ ,അനറ്റ് എന്നിവർ വിവിധ ശുശ്രുഷകളിൽ പങ്കെടുത്തു സെക്രട്ടറി ഡോ: തോമസ് മാത്യു നന്ദി പറഞ്ഞു.

Advertisment