വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കേണ്ട ആവശ്യമില്ലെന്ന നിലപാടുമായി ആഗോള ക്രിസ്ത്യന്‍ മത നേതാക്കള്‍. റോമന്‍ കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, ആംഗ്ളിക്കന്‍ ചര്‍ച്ചില്‍നിന്നുള്ള കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്ററിന്‍ വെല്‍ബി, ചര്‍ച് ഓഫ് സ്കോട്ട്ലന്റിന്റെ പ്രെസ്ബിറ്റീരിയന്‍ മോഡറേറ്റര്‍ റവ. ലെയ്ന്‍ ഗ്രീന്‍ഫീല്‍ഡ്സ് എന്നിവരാണ് വിഷയത്തില്‍ സംയുക്ത നിലപാട് പ്രഖ്യാപിച്ചത്.
/sathyam/media/post_attachments/YUx0I3WGpDImCfv8f7C6.jpg)
എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ പള്ളിയിലേക്ക് സ്വാഗതം ചെയ്യണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സ്വവര്‍ഗരതി കുറ്റമല്ലെന്നും ക്രിമിനല്‍ കുറ്റമാക്കുന്നത് അനീതിയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നതാണ്.
സ്വവര്‍ഗരതിക്കാരാണെന്ന് പറഞ്ഞ് കുട്ടികളെ മാതാപിതാക്കള്‍ വീടിന് പുറത്താക്കരുത്. സ്വവര്‍ഗാനുരാഗികളായ കുട്ടികള്‍ ദൈവത്തിന്റെ കുട്ടികളാണ്. ദൈവം അവരെ സ്നേഹിക്കുകയും അനുഗമിക്കുകയും ചെയ്യുന്നു ~പോപ് പറഞ്ഞു. ചര്‍ച് ഓഫ് ഇംഗ്ളണ്ടിന്റെ അജണ്ടകളില്‍ പ്രധാനം എല്‍.ജി.ബി.ടി.ക്യു അവകാശങ്ങള്‍ക്കാണെന്ന് കാന്റര്‍ബറി ആര്‍ച് ബിഷപ് ജസ്ററിന്‍ വെല്‍ബി പറഞ്ഞു.