ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്റേറജില്‍ വച്ചുണ്ടായ ആക്രമണത്തെ അതിജീവിച്ച ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി അതിനുശേഷം ആദ്യമായി നല്‍കി അഭിമുഖം പുറഥ്തുവന്നു.
/sathyam/media/post_attachments/lazTgTataZSeGi0Hl8bP.jpg)
തന്റെ മക്കളായ സഫറും മിലനും ഉള്‍പ്പെടെ തന്നെ പിന്തുണച്ചവരോടുള്ള നന്ദിയാണ് മനസില്‍ നിറഞ്ഞുകിടക്കുന്നതെന്ന് റുഷ്ദി ദി ന്യൂയോര്‍ക്കര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
"ഞാന്‍ ഭാഗ്യവാനാണ്. എനിക്ക് എഴുന്നേറ്റു നടക്കാന്‍ കഴിയും. അതൊരു വലിയ ആക്രമണമായിരുന്നു,' അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്കിലെ ചൗതൗക്വാ ഇന്‍സ്ററിറ്റ്യൂഷനില്‍ പ്രഭാഷണം നടത്തുമ്പോഴാണ് സ്റേറജിലേക്ക് ഓടിക്കയറിയ അക്രമി കത്തി ഉപയോഗിച്ച് കുത്തിയത്. ഇതെത്തുടര്‍ന്ന് റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.