ഗൂഗ്ളും ചാറ്റ്ബോട്ട് തുടങ്ങുന്നു

author-image
athira kk
New Update

ന്യൂയോര്‍ക്ക്: രണ്ടു മാസത്തിനിടെ പത്തു കോടി ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയ ചാറ്റ്ജിപിടിയില്‍ മൈക്രോസോഫ്റ്റ് നിക്ഷേപം നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെ ഗൂഗ്ള്‍ സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ട് സേവനം ആരംഭിക്കുന്നു.
publive-image
ബാര്‍ഡ് എന്ന പേരിലാണ് ഗൂഗ്ളിന്റെ ചാറ്റ്ബോട്ട് വരുന്നതെന്ന് മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ ചീഫ് എക്സിക്യൂട്ടിവ് സുന്ദര്‍ പിചൈ്ച പ്രഖ്യാപിച്ചു.

Advertisment

ചാറ്റ്ജിപിടിക്കു പിന്നിലുള്ള ഓപ്പണ്‍എഐയുമായി സഹകരിക്കുമെന്നാണ് മൈക്രോസോഫ്റ്റ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. ഉപയോക്താവിന്റെ നിര്‍ദേശപ്രകാരമുള്ള ടെക്സ്ററ് ജെനറേറ്റ് ചെയ്യാന്‍ ചാറ്റ്ജിപിടിക്കു സാധിക്കും. സ്കൂളുകളില്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക ഇതിനകം വ്യാപകമായിക്കഴിഞ്ഞു. ഇതോടൊപ്പം, പല പ്രൊഫഷനുകളിലും ജീവനക്കാര്‍ ആവശ്യമില്ലാത്ത സാഹചര്യം വരെ സൃഷ്ടിക്കപ്പെടാം.

തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്കു നല്‍കി പരീക്ഷിച്ച ശേഷമായിരിക്കും ഗൂഗ്ളിന്റെ ബാര്‍ഡ് പൊതുവായി പുറത്തുവിടുക. ചാറ്റ്ജിപിടിയുമായി ഇതിന് എന്ത് വ്യത്യാസങ്ങളാണ് വരാനുള്ളത് എന്നറിയാനാണ് ടെക് ലോകം കൗതുകത്തോടെ കാത്തിരിക്കുന്നത്.