ലണ്ടന്‍: പ്രതിവര്‍ഷം 110,000 പൗണ്ടാണ് യുകെയിലെ ഡോക്ടര്‍മാരുടെ ശമ്പളം. ഇത് മികച്ച ശമ്പളമാണെന്ന് കരുതുന്നുണ്ടെങ്കില്‍, സ്വിറ്റ്സര്‍ലന്‍ഡും ജര്‍മനിയും ഒക്കെയായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്നതാണ് വസ്തുത.
/sathyam/media/post_attachments/0qpGFRD1vcqkQDKOSvS5.jpg)
ജനറല്‍ പ്രാക്റ്റീഷനര്‍മാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുമെന്ന യൂണിയനുകളുടെ മുന്നറിയിപ്പുകള്‍ വന്ന പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ ശമ്പളം യുകെയില്‍ ചര്‍ച്ചാ വിഷയമാകുന്നത്.
സ്വിറ്റ്സര്‍ലന്‍ഡില്‍ സ്വന്തമായി പ്രാക്റ്റീസ് ചെയ്യുന്ന ജിപിമാര്‍ പ്രതിവര്‍ഷം 220,987 പൗണ്ടിനു തുല്യമായ തുകയാണ് സമ്പാദിക്കുന്നത്. ഒഇസിഡി ശേഖരിച്ച വിവരം അനുസരിച്ച് ജര്‍മനി, ഡെന്‍മാര്‍ക്ക്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളിലും ഡോക്ടര്‍മാരുടെ വരുമാനം യുകെയിലേതിനെക്കാള്‍ കൂടുതലാണ്.
ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ ആഗോള റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് യുകെ. അയര്‍ലന്‍ഡ്, ക്യാനഡ, ഓസ്ട്രിയ, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, ഇസ്രയേല്‍, തെക്കന്‍ കൊറിയ, ഓസ്ട്രേലിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളാണ് റാങ്കിങ്ങിലെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്.