ലോട്ടറിയടിച്ച പതിനെട്ടുകാരി വാങ്ങിയത് ഒരു വിമാനവും അഞ്ച് കാറും

author-image
athira kk
New Update

ഒട്ടാവ: ജന്മദിനത്തില്‍ എടുത്ത ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ജൂലിയറ്റ് ലാമര്‍ എന്ന പതിനെട്ടുകാരിക്ക് കിട്ടിയത് 48 മില്യന്‍ കനേഡിയന്‍ ഡോളര്‍. അതായത് ഏകദേശം 295 കോടി ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക.
publive-image
ജീവിതത്തില്‍ ആദ്യമായാണ് ജൂലിയറ്റ് ലോട്ടറിയെടുക്കുന്നത്. എടുത്തത് കാനഡയിലെ ലോട്ടോ 649 ലോട്ടറിയും. കിട്ടിയ കാശിന്, അഞ്ച് മേഴ്സിഡസ് കാറുകളും ഒരു ചെറുവിമാനവും ലണ്ടനില്‍ ഒരു ബംഗ്ളാവും ജൂലിയറ്റ് വാങ്ങി. രണ്ട് കോടി രൂപ വീതമാണ് കാറുകള്‍ക്ക്. വിമാനത്തിന് 100 കോടി ചെലവായി. വീടിന് 40 കോടിയും. 150 കോടിക്ക് തുല്യമായ ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്.

മുത്തച്ഛന്റെ നിര്‍ദേശപ്രകാരമാണ് ലോട്ടറിയെടുത്തതെന്ന് ജൂലിയറ്റ് പറഞ്ഞു. താമസിക്കുന്ന നഗരത്തില്‍ മറ്റൊരാള്‍ക്ക് ലോട്ടറിയടിച്ചത് അറിഞ്ഞപ്പോഴാണ് തന്റെ ടിക്കറ്റിനെക്കുറിച്ച് ഓര്‍മ്മ വന്നതെന്നും ജൂലിയറ്റ്.