ഭൂകമ്പം: മരണസംഖ്യ എണ്ണായിരത്തിലേക്ക്

author-image
athira kk
New Update

ഇസ്തംബുള്‍: തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം എണ്ണായിരത്തിലേക്കടുക്കുന്നു. പതിനായിരക്കണക്കിനാളുകള്‍ക്ക് പരുക്കുണ്ട്.
publive-image
ആറായിരത്തിലേറെ കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇവയ്ക്കിടയില്‍ ആരെങ്കിലും ജീവനോടെ ശേഷിക്കുന്നുണ്ടോ എന്ന് പരിശോധന തുടരുകയാണ്. കൂടുതല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതോടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.

Advertisment

കൊടുംതണുപ്പ് കാരണം രക്ഷാപ്രവര്‍ത്തനത്തിന് വേഗം കുറവാണ്. തുടര്‍ ചലനങ്ങള്‍ ആവര്‍ത്തിക്കുന്നതും രക്ഷാപ്രവര്‍ത്തകരുടെ നീക്കം മന്ദഗതിയിലാക്കുന്നു. റോഡുകള്‍ തകര്‍ന്നതിനാല്‍ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താന്‍ വൈകുന്നുണ്ട്.

തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ആദ്യത്തേത് പുലര്‍ച്ചെയ്ക്കു മുന്‍പേ തുര്‍ക്കിയിലെ ഗസിയാന്‍ടെപ്പിലായിരുന്നു. തീവ്രത 7.8. ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനമുണ്ടായി. മൂന്നാമത്തേതു വൈകിട്ടോടെ തീവ്രത 6. ഇതിനു പുറമേ 285 തുടര്‍ചലനങ്ങളും ഉണ്ടായി.