ഡബ്ലിന്‍ എയര്‍പോര്‍ട്ട് റണ്‍വേയില്‍ വീണ്ടും ഡ്രോണ്‍, വിമാന സര്‍വീസുകള്‍ വൈകി

author-image
athira kk
New Update

ഡബ്ലിന്‍: റണ്‍വേയില്‍ വീണ്ടും ഡ്രോണ്‍ കണ്ട സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിശ്ചലമായി. തുടര്‍ച്ചയായി മൂന്നാം തവണയും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ട്രോണുകള്‍ കണ്ടെതിനാല്‍ ഇന്നലെയും സര്‍വീസുകള്‍ 40 മിനിറ്റോളം നിര്‍ത്തിവച്ചു.
publive-image
ഉത്തരവാദിത്ത ബോധമില്ലായ്മയാണെന്നും ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്നും സുരക്ഷ അതോറിറ്റിയായ DAA വ്യക്തമാക്കി. ഡ്രോണ്‍ കണ്ടതിനെ തുടര്‍ന്ന് ഡബ്ലിനില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ ഷാനോനിലേക്കും ബെല്‍ഫാസ്റ്റിലേക്കും വഴി തിരിച്ചു വിട്ടു.

Advertisment

ഈ കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സമാനസംഭവം എയര്‍പോര്‍ട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും DAA പറഞ്ഞു.വിമാനത്താവളത്തിന്റെ 5 കിലോമീറ്ററിനുള്ളില്‍ ഡ്രോണുകള്‍ പറത്തുന്നത് നിയമവിരുദ്ധമാണെന്ന് അതോറിറ്റി വീണ്ടും പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു.