അയര്‍ലണ്ടില്‍ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ദർ

author-image
athira kk
New Update

ഡബ്ലിന്‍: ഈ മാസം പകുതിയോടെ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ദർ . ഈ മാസം പകുതിയോടെ പെട്ടെന്നുള്ള സ്ട്രാറ്റോസ്‌ഫെറിക് വാമിങ് (എസ് എസ് ഡബ്ള്യു ) ഉണ്ടാകുമെന്ന പ്രവചനം നടത്തുന്നത് കാര്‍ലോ വെതറിലെ അലന്‍ ഓ റൈലിയാണ്. അദ്ദേഹത്തിന്റെ കാലാവസ്ഥാ നിരീക്ഷണ പ്രവചനങ്ങളില്‍ അധികവും യാഥാര്‍ഥ്യമാവാറുണ്ട്.
publive-image
സ്ട്രാറ്റോസ്ഫിയറില്‍ നിരന്തരമായ ഉണ്ടാകുന്ന താപത്തിന്റെ ഫലമായാണ് ഒരു എസ് എസ് ഡബ്ള്യു ഉണ്ടാകുന്നത്. ഇത് കാലാവസ്ഥയെ വലിയതോതില്‍ ബാധിക്കുന്ന ഒരു ഘടകം കൂടിയാണ്. 2018ലെ ബീസ്റ്റ് ഫ്രം ഈസ്റ്റ് അടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങള്‍ എസ് എസ് ഡബ്ള്യു യുമായി ബന്ധപ്പെട്ടതായിരുന്നു.സമാനമായ ശക്തമായ മഴയും,മഞ്ഞും,കാറ്റും ഒന്നിച്ചെത്തുന്ന സാഹചര്യമാണ് വീണ്ടും പ്രവചിക്കപെടുന്നത്.. സാറ്റലൈറ്റ് വഴി സാധാരണ താപനിലയെ ഒരാഴ്ച മുമ്പ് വരെ പ്രവചിക്കാന്‍ കഴിയാറുണ്ട്,എന്നാല്‍ SSW പ്രാബല്യത്തില്‍ വരാന്‍ ആഴ്ചകളോളം എടുക്കുന്നുണ്ട്.എന്നത് മാത്രമല്ല വഴി മാറി വരാനും ഏറെ സാധ്യതയുള്ള ഒരു പ്രതിഭാസമാണിത്.

Advertisment
Advertisment