മാഡ്രിഡ്: വിദൂരങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി സ്പാനിഷ് സര്‍ക്കാര്‍ ഡിജിറ്റല്‍ നോമാഡ് വിസ സമ്പ്രദായം ഏര്‍പ്പെടുത്തി. സര്‍വകലാശാലാ ബിരുദം, അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ പ്രൊഫഷണല്‍ എക്സ്പീരിയന്‍സ് എന്നതാണ് ഇതിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
/sathyam/media/post_attachments/juVPE96bZeQH5jP4WQL2.jpg)
ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച വിസ സ്ട്രീമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതനുസരിച്ച്, മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ സ്പെയ്നില്‍ വിസ അനുവദിക്കും.
യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരെയാണ് ഇത് ലക്ഷ്യമാക്കുന്നത്. അവസാന മൂന്നു മാസം ജോലി ചെയ്തിരിക്കുന്നത് സ്പാനിഷ് കമ്പനിയിലായിരിക്കാന്‍ പാടില്ല. കമ്പനിക്ക് ഒരു വര്‍ഷമെങ്കിലും പഴക്കമുണ്ടാകണം.
റിമോട്ട് വര്‍ക്കിങ് രീതിയില്‍ ചെയ്യാവുന്ന ജോലിയാണെന്നും തെളിയിക്കേണ്ടിവരും. സ്പെയ്നിലെ മാസ വരുമാനത്തിന്റെ ഇരുനൂറു ശതമാനം അധികം ശമ്പളം ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു പ്രധാന നിബന്ധന. സ്പെയ്നില്‍ നിന്നു കിട്ടുന്ന അധിക വരുമാനം ആകെ ശമ്പളത്തിന്റെ ഇരുപതു ശതമാനത്തില്‍ കൂടുതലാകാനും പാടില്ല. സ്പെയ്നിലോ മറ്റു രാജ്യത്തോ അഞ്ച് വര്‍ഷമായി ക്രിമിനല്‍ റെക്കോഡുകളൊന്നും ഉണ്ടാകാനും പാടില്ല.