ലണ്ടന്‍: യുക്രെയന്‍ പ്രസിഡന്റ് വോലോദിമിര്‍ ലെസന്‍സ്കി ബ്രിട്ടനില്‍ മിന്നല്‍ സന്ദര്‍ശം നടത്തി. റഷ്യന്‍ അധിനിവേശം നേരിടുന്നതിന് യുദ്ധ വിമാനങ്ങള്‍ കരസ്ഥമാക്കുകയാണ് ലക്ഷ്യം.
/sathyam/media/post_attachments/RfmgMscpju8Nistroi6b.jpg)
യുദ്ധ വിമാനങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്ന് യുഎസും ബ്രിട്ടനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമ്മര്‍ദം ചെലുത്താന്‍ സെലന്‍സ്കി നേരിട്ട് ബ്രിട്ടനിലെത്തിയത്.
വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ് സെലന്‍സ്കിയെ സ്വീകരിച്ചത്. ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെയും കണ്ടു.
ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത സെലന്‍സ്കി, റഷ്യക്കെതിരെ അതിശക്ത പോരാട്ടം തുടരുന്ന യുക്രെയ്ന്‍ സേനയുടെ ധൈര്യത്തിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ച ആദ്യ ദിവസം മുതല്‍ യുക്രെയ്ന് സഹായവുമായെത്തിയ രാജ്യമാണ് യുകെ എന്നും, ഈ ധൈര്യത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.