ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം ഏത്

author-image
athira kk
New Update

ന്യൂയോര്‍ക്ക്: ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമ പ്ളാറ്റ്ഫോം എന്ന സ്ഥാനം ഫെയ്സ്ബുക്ക് തിരിച്ചുപിടിച്ചു. 2023 ~ലെ ആഗോള സോഷ്യല്‍ മീഡിയ സ്ററാറ്റിസ്ററിക്സിലാണ് ഫേസ്ബുക്ക് ഒന്നാമതെത്തിയത്.
publive-image
കൗമാരക്കാരുടെ കൊഴിഞ്ഞുപോക്കും മെറ്റയായി മാറിയതിന് ശേഷമുള്ള വന്‍ സാമ്പത്തിക പ്രതിസന്ധിയും കാരണം ഇടക്കാലത്ത് ഫെയ്സ്ബുക്കിന്റെ സ്ഥാനം താഴേക്കു പോയിരുന്നു.

Advertisment

ലോകത്തേറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളില്‍ യൂട്യൂബാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പും ഇന്‍സ്ററഗ്രാമും മൂന്നാം സ്ഥാനം പങ്കുവയ്ക്കുന്നു.

290 കോടി ആളുകളാണ് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. യൂട്യൂബിന് 250 കോടി യൂസര്‍മാരും വാട്സ്ആപ്പിനും ഇന്‍സ്ററഗ്രാമിനും 200 കോടി യൂസര്‍മാരുമാണ് ആഗോളതലത്തിലുള്ളത്. ചൈനീസ് ആപ്പായ വീചാറ്റ് (130 കോടി) ആണ് നാലാം സ്ഥാനത്ത്. ടിക് ടോക് (105 കോടി), ഫേസ്ബുക്ക് മെസ്സഞ്ചര്‍ (93 കോടി), ഡോയിന്‍ (72 കോടി), ടെലഗ്രാം (70 കോടി) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.