മൂന്നിലൊന്ന് കുട്ടികള്‍ക്കും സ്കൂളില്‍ കുടിവെള്ള ലഭ്യമാകുന്നില്ല

author-image
athira kk
New Update

ജനീവ: ആഗോള തലത്തില്‍ മൂന്നിലൊന്ന് കുട്ടികള്‍ക്കും സ്കൂളില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് യുനെസ്കോയുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യം കുട്ടികളുടെ ആരോഗ്യത്തെയും പഠിക്കാനുള്ള കഴിവിനെയും ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
publive-image
ലോകത്തെ മൂന്നിലൊന്ന് സ്കൂളുകളിലും അടിസ്ഥാന ശുചിത്വം പോലും പാലിക്കുന്നില്ല. പകുതിയിലേറെ സ്ഥലത്തും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യമില്ല. കോവിഡ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വയറിളക്കം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ ശുദ്ധമായ വെള്ളത്തിന്റെ സ്ഥാനം നിര്‍ണായകമാണ്.

Advertisment

കുടിവെള്ളമില്ലാത്ത സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം തയ്യാറാക്കാനും കഴിയില്ല, ഇത് കുട്ടികളുടെ പോഷകാഹാരക്കുറവിന് കാരണമാകുന്നു. വെള്ളത്തിന്റെ അഭാവം കാരണം ആര്‍ത്തവ സമയത്ത് സ്കൂളില്‍ പോകാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ ഏറെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment