അങ്കാറ: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം കാരണമുള്ള മരണ സംഖ്യ പതിനയ്യായിരം പിന്നിട്ടു. ഇതില്‍ പതിമൂവായിരത്തോളം പേരും മരിച്ചത് തുര്‍ക്കിയിലാണ്.
/sathyam/media/post_attachments/wzvlM91WcCGeEfpiqYJt.jpg)
ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇത്ര ആഘാതമേറിയ ഒരു ദുരന്തത്തിന് തയാറെടുത്തിരിക്കാന്‍ കഴിയില്ലെന്നും, ഇപ്പോഴത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേഗമില്ലാത്തതിനു കാരണം അതാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.
ഇരുരാജ്യങ്ങളിലുമായി ആയിരക്കണക്കിനു കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇവയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണു കരുതുന്നത്.
അതേസമയം, തുര്‍ക്കിക്ക് ലഭിക്കുന്നത് പോലുള്ള അന്താരാഷ്ട്ര സഹായം സിറിയക്ക് ലഭിക്കുന്നില്ലെന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.