ഡബ്ലിന്‍ ഹോസ്പിറ്റലുകളില്‍ വിദേശ ജീവനക്കാര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധം തരം താഴ്ന്നത് …നേരിടുമെന്ന് പ്രധാനമന്ത്രി

author-image
athira kk
New Update

ഡബ്ലിന്‍ : ഡബ്ലിന്‍ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന വിദേശ ജീവനക്കാര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധം തരംതാഴ്ന്നതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. കഴിഞ്ഞ ദിവസം ഒരു ഹെല്‍ത്ത് ട്രേഡ് യൂണിയന്‍ നേതാവ് തന്നോട് ഈ വിഷയം ഉന്നയിച്ചതായും ഇത്തരം പെരുമാറ്റങ്ങള്‍ ഭയാനകമെന്ന് അവര്‍ വിശേഷിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
publive-image
അഭയാര്‍ത്ഥി വിരുദ്ധ സമരങ്ങളെ പിന്തുണച്ചുകൊണ്ട് വലതുപക്ഷം ‘ മുന്നേറാന്‍ ശ്രമിക്കുകയാണെന്ന് ‘ സോളിഡാരിറ്റി ടിഡി മിക്ക് ബാരിയ്ക്ക് മറുപടി നല്‍കവെയാണ് ലിയോ വരദ്കര്‍ ഈ കാര്യം സൂചിപ്പിച്ചത്.

Advertisment

അയര്‍ലണ്ടിലെത്തി നമുക്ക് വേണ്ടി ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വിദേശ ആരോഗ്യ തൊഴിലാളികള്‍ക്ക് പ്രതിഷേധം നേരിട്ടതില്‍ ഖേദിക്കുന്നെന്നും സര്‍ക്കാര്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വംശീയക്കെതിരായ ദേശീയ കര്‍മ്മ പദ്ധതിക്ക് ഇന്റഗ്രേഷന്‍ മന്ത്രി റോഡറിക് ഒ ഗോര്‍മ്മാന്‍ നേതൃത്വം നല്‍കുന്ന കാമ്പയിന്‍ മാര്‍ച്ച് മാസം ആദ്യം മുതല്‍ ആരംഭിക്കുമെന്നും ലിയോ വരദ്കര്‍ പറഞ്ഞു.

നിറവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് വംശമോ കുടിയേറ്റമോ രാഷ്ട്രീയത്തിലെ കേന്ദ്ര ഘടകമായി മാറുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

അഭയാര്‍ഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് , ഒരുതരത്തിലുള്ള വംശീയ വിദ്വേഷത്തിനും ഒഴിവ് കഴിവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു..