ഡബ്ലിന്‍ : മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് കഷ്ടപ്പെടുന്നവര്‍ ബാങ്കുമായി ബന്ധപ്പെടാമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ അവരുടെ ബാങ്കുമായി ബന്ധപ്പെടണമെന്ന് സെന്‍ട്രല്‍ ബാങ്ക്, മോണിറ്ററി ആന്‍ഡ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഡെപ്യൂട്ടി ഗവര്‍ണര്‍ വാസിലിയോസ് മഡോറസ് ആര്‍ ടി ഈ ന്യൂസില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കവെ വ്യക്തമാക്കി.
വേരിയബിള്‍ പലിശ നിരക്ക് വര്‍ദ്ധനവിന് ബാങ്ക് തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി വിപണിയിലെ വിലനിര്‍ണയത്തെ നിയന്ത്രിക്കുന്ന എന്തിനും കൃത്യമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മോര്‍ട്ട്‌ഗേജ് കുടിശ്ശിക സംബന്ധിച്ച് ബാങ്കുകള്‍ക്കും നോണ്‍ ബാങ്കുകള്‍ക്കും ബാധകമായ ഉപഭോക്ത സംരക്ഷണ നിയമങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ചിലെ ECB യോഗത്തിനുശേഷം ഭാവിയില്‍ പലിശ നിരക്കുകളില്‍ അരശതമാനം വര്‍ദ്ധനവ് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട് എന്നും ECB അടുത്ത നീക്കത്തിനു മുമ്പ് കൈവശമുള്ള വസ്തുതകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പം അതിന്റെ ലക്ഷ്യമായ 2 ശതമാനത്തില്‍ കുറയ്‌ക്കേണ്ടതിനാലാണ് പലിശ നിരക്ക് ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.