നെതര്‍ലന്‍ഡ്സില്‍ യൂഥനേഷ്യ സ്വീകാര്യമാകുന്നു

author-image
athira kk
New Update

നെതര്‍ലന്‍ഡ്: 30 വര്‍ഷം മുന്‍പാണ് നെതര്‍ലന്‍ഡ്സില്‍ യൂഥനേഷ്യ സംബന്ധിച്ച നിയമങ്ങള്‍ ഉദാരമാക്കുന്നത്. അതോടെ അവിടെ അത്തരം കാര്യങ്ങള്‍ എളുപ്പമായി എന്നര്‍ഥമില്ലെങ്കിലും ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ആകമാനം ദയാവധം, അസിസ്ററഡ് സൂയിസൈഡ്, യൂഥനേഷ്യ പോലുള്ള ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇതിടയാക്കി.
publive-image
2008ല്‍ തനിക്ക് ജീവിതം മടുത്തു എന്നു പറഞ്ഞയാളാണ് മരിയ മോക് ഹെരിംഗ എന്ന തൊണ്ണൂറ്റൊമ്പതുകാരി. എന്നാല്‍, ഫാലിമി ഡോക്ടര്‍ യൂഥനേഷ്യ ആവശ്യ നിരാകരിച്ചു. ഇതോടെ വളര്‍ത്തുമകന്‍ ആള്‍ബര്‍ട്ട് ഹെരിംഗ നിരവധി ചര്‍ച്ചകള്‍ക്കു ശേഷം അവരുടെ ആഗ്രഹം നടത്തിക്കൊടുത്തു.

Advertisment

രണ്ടു വര്‍ഷത്തേക്ക് ഒന്നും സംഭവിച്ചില്ല. അപ്പോഴാണ് അമ്മയുടെ അസിസ്റ്റഡ് സൂയിസൈഡ് ചലച്ചിത്രകാരന്‍ നാന്‍ റോസന്‍സിന്റെ സഹായത്തോടെ ചിത്രീകരിച്ച വിഡിയോ ഹെരിംഗ പുറത്തുവിടുന്നത്. തൈരില്‍ പൊടിച്ചു ചേര്‍ത്ത മരുന്ന് കഴിഞ്ഞ് സമാധാനത്തോടെ മരിക്കുകയാണ് മരിയ. ഇതെത്തുടര്‍ന്ന് ആല്‍ബര്‍ട്ട് ഹെരിംഗയെ കോടതി വിചാരണ ചെയ്തു, ശിക്ഷിച്ചു. പക്ഷേ, ഹെരിംഗ ആഗ്രഹിച്ചതു സാധിച്ചു, യൂഥനേഷ്യ വലിയ തോതില്‍ ചര്‍ച്ചയായി.

വര്‍ഷങ്ങളായി യൂഥനേഷ്യയ്ക്ക് നിയമപരമായ ചട്ടക്കൂട് ഒരുക്കാന്‍ പാടുപെടുകയായിരുന്നു രാഷ്ട്രീയ നേതൃത്വങ്ങള്‍. ആത്മഹത്യ കുറ്റകരമാകരുത് എന്ന രീതിയില്‍ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചു. നെതര്‍ലന്‍ഡ്സില്‍ യൂഥനേഷ്യ സംബന്ധിച്ച നിയമ നിര്‍മാണം നടത്തി പതിനഞ്ച് വര്‍ഷം പിന്നിട്ട ശേഷമായിരുന്നു ഇതെന്നോര്‍ക്കണം.

1993ല്‍ ഡച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമം യൂഥനേഷ്യയെ ഉദാരമാക്കുന്നതായിരുന്നു. അത്രയും കാലം രഹസ്യമായി നടത്തിവന്ന ഈ പ്രക്രിയ നിയമത്തിന്റെ ചട്ടക്കൂടുകളിലാകുന്നത് ആദ്യമായിരുന്നു. എന്നാല്‍, അപ്പോഴും അതു പൂര്‍ണമായി നിയമവിധേയമായിരുന്നില്ല. അതിന് പിന്നെയും ഒമ്പത് വര്‍ഷമെടുത്തു.

യൂഥനേഷ്യയും അസിസ്ററഡ് സൂയിസൈഡും നിയമവിധേയമാക്കുന്ന ആദ്യ രാജ്യമായി നെതര്‍ലന്‍ഡ്സ് മാറുന്നത് 2002ലാണ്. അതിനു ശേഷം ബെല്‍ജിയവും ലക്സംബര്‍ഗും ഇതേ പാത പിന്തുടര്‍ന്നു.

ആറ് ഉപാധികളാണ് യൂഥനേഷ്യയ്ക്ക് ഡച്ച് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്:
1. മരിക്കണമെന്ന് രോഗി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എന്നു തെളിയിക്കണം.
2. അസഹനീയമായി വേദന അനുഭവിക്കുകയും, ഭേദപ്പെടില്ലെന്ന് ഉറപ്പുണ്ടാകുകയും വേണം.
3. രോഗിക്ക് തന്റെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം
4. രോഗി പാലിയേറ്റിവ് മെഡിസിന്‍ പോലുള്ള ആശ്വാസ ചികിത്സാ രീതികള്‍ നിഷേധിച്ചിട്ടുണ്ടാകണം.
5. ഒരു സ്വതന്ത്ര ഡോക്ടറുടെ സ്ഥിരീകരണം കൂടി വേണം.
6. യൂഥനേഷ്യ ചെയ്യുന്നത് ഡോക്ടറായിരിക്കണം

ആല്‍ബര്‍ട്ട് ഹെരിംഗ ശിക്ഷിക്കപ്പെട്ടത് ഡോക്ടറുടെ സഹായമില്ലാതെ യൂഥനേഷ്യ നടത്തിയതിന്റെ മാത്രം പേരിലായിരുന്നു.

2021ല്‍ നെതര്‍ലന്‍ഡ്സില്‍ ആകെ 7,666 പേരാണ് യൂഥനേഷ്യ സ്വീകരിച്ചത്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുതലായിരുന്നു ഇത്. രാജ്യത്തെ ആകെ മരണസംഖ്യയില്‍ 4.5 ശതമാനം ഇങ്ങനെയായിരുന്നു എന്നുകൂടി കൂട്ടിവായിക്കാം.