യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി വീണ്ടും യുക്രെയന്റെ അഭ്യര്‍ഥന

author-image
athira kk
New Update

ബ്രസല്‍സ്: എത്രയും വേഗം തങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സാധ്യമാക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കിയുടെ അഭ്യര്‍ഥന. യുക്രെയ്ന്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയന്‍ പൂര്‍ണമാകില്ലെന്നും സെലന്‍സ്കി.
publive-image
യൂറോപ്യന്‍ സന്ദര്‍ശനത്തിനെത്തിയ സെലന്‍സ്കി യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് അഭ്യര്‍ഥന ആവര്‍ത്തിച്ചത്. യൂറോപ്യന്‍ യൂണിയന്‍ അംഗമായിക്കഴിഞ്ഞാല്‍ റഷ്യന്‍ അധിനിവേശത്തെ നേരിടാന്‍ നാറ്റോ സൈന്യത്തിന്റെ അടക്കം പൂര്‍ണമായ സഹകരണം കിട്ടുമെന്നതാണ് യുക്രെയന്റെ പ്രതീക്ഷ.

Advertisment

ബ്രിട്ടനും ഫ്രാന്‍സും സന്ദര്‍ശിച്ച ശേഷമാണ് സെലന്‍സ്കി ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തെത്തിയത്. യൂറോപ്യന്‍ ജീവിതരീതി ഇല്ലാതാക്കാനാണ് റഷ്യന്‍ ശ്രമം. ഇതിനെ ചെറുത്തുതോല്‍പിക്കുകയാണ് തന്റെ രാജ്യം ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ~യുക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷമാകാന്‍ ഏതാനും ആഴ്ചകള്‍ ബാക്കി നില്‍ക്കെയാണ് സെലന്‍സ്കി ബുധനാഴ്ച യൂറോപ്യന്‍ പര്യടനം ആരംഭിച്ചത്.