`ഹാരിയെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ചാള്‍സ്

author-image
athira kk
New Update

ലണ്ടന്‍: ഹാരി രാജകുമാരനെക്കുറിച്ച് കോളജ് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍.
publive-image
ഹാരിയെ ബ്രിട്ടനിലേക്ക് മടക്കിക്കൊണ്ടുവരുമോ എന്നായിരുന്നു കിഴക്കന്‍ ലണ്ടനിലെ യൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥികളുമായുള്ള മുഖാമുഖത്തില്‍ ഉയര്‍ന്ന ചോദ്യം. 'ആരെ' എന്നായിരുന്നു ആദ്യം ചാള്‍സിന്റെ ചോദ്യം. പിന്നീട് ചോദ്യം മനസിലായപ്പോള്‍ ചിരിച്ചുകൊണ്ട് ഉത്തരം ഒഴിവാക്കുകയായിരുന്നു.

Advertisment

രാജകുടുംബവുമായി തെറ്റിപ്പിരിഞ്ഞ് ഭാര്യ മെഗാന്‍ മാര്‍ക്കിളിനൊപ്പം യുഎസിലാണിപ്പോള്‍ ഹാരി. രാജകുടുംബത്തില്‍ നിന്ന് താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് ഹാരി തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

Advertisment