കാബൂള്‍: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തേക്കാണെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നു രക്ഷപെട്ടാല്‍ മതിയെന്ന അവസ്ഥയിലാണ് ആ രാജ്യക്കാര്‍. തുര്‍ക്കിയിലേക്ക് ദുരിതാശ്വാസവുമായി കാബൂളില്‍നിന്ന് വിമാനം പോകുന്നു എന്നറിഞ്ഞ് വിമാനത്താവളത്തിലേക്ക് പാഞ്ഞെത്തിയത് നൂറുകണക്കിന് അഫ്ഗാനികള്‍.
/sathyam/media/post_attachments/jmsSoQOXVGFH8YgPAwXk.jpg)
സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് തുര്‍ക്കിയിലേക്ക് പോകാന്‍ തിരക്ക് കൂട്ടിയത്. എന്നാല്‍, കാബൂളില്‍ നിന്ന് തുര്‍ക്കിയിലേക്ക് വിമാനം പോകുന്നു എന്നത് വ്യാജ വാര്‍ത്തയായിരുന്നു എന്നു വൈകാതെ വ്യക്തമായി.
ബുധനാഴ്ച രാത്രി കൊടുംശൈത്യത്തിലും നിരവധിപേര്‍ കാബൂള്‍ വിമാനത്താവളത്തിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. തുര്‍ക്കിയയിലെ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനൊപ്പം പുതിയൊരു ജീവിതസാധ്യതയും കൂടി തേടിയാണ് ഇവരെത്തിയത്.