അങ്കാറ: തുര്‍ക്കിയയിലും സിറിയയിലും ദുരന്തം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20,500 കടന്നു. പരിക്കേറ്റവരുടെ എണ്ണം എഴുപത്തയ്യായിരത്തിലധികം വരും.
/sathyam/media/post_attachments/F2dIFW8s0N8xXDg57XNr.jpg)
തുര്‍ക്കിയില്‍ 17,406 പേരും, സിറിയയില്‍ 3,377 പേരും മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്. തുര്‍ക്കിയില്‍ മാത്രം പരുക്കേറ്റവര്‍ 70,347, സിറിയയില്‍ 5,245.
ഭൂകമ്പമുണ്ടായി നാലു ദിവസത്തിനു ശേഷവും രക്ഷാപ്രവര്‍ത്തനം തുടരുകയാണെങ്കിലും കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ആളുകളെ ഇനി ജീവനോടെ പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷകള്‍ ശേഷിക്കുന്നില്ല. ഇനിയുമേറെ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.