New Update
ന്യൂയോര്‍ക്ക്: ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമൊഴുകിയിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു.
ജലപ്രവാഹം മൂലം ഗ്രഹോപരിതലത്തിലെ പാറകളില്‍ തിരകള്‍ പോലുള്ള ഘടന രൂപപ്പെട്ടിരുന്നതായാണ് നാസയുടെ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തിയിരിക്കുന്നത്. അന്ന് അവിടെയുണ്ടായിരുന്ന തടാകത്തിലെ വെള്ളത്തിന്റെ ചലനം മൂലം പാറകളില്‍നിന്നു ചില ധാതുക്കള്‍ അടര്‍ന്നുമാറിയതിനാലാണ് ഈ ഘടന രൂപപ്പെട്ടതെന്ന് വിശദീകരണം.
Advertisment
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ഒഴുകുന്ന രൂപത്തില്‍ ജലസാന്നിധ്യമുണ്ടായിരുന്നതെന്നും കണക്കാക്കുന്നു. പ്രാചീനകാലത്ത് ചൊവ്വയില്‍ വമ്പന്‍ മണല്‍ക്കാറ്റുകളടിച്ചതിന്റെ തെളിവുകളും ക്യൂരിയോസിറ്റിക്കു കിട്ടിയിട്ടുണ്ട്.