New Update
ന്യൂയോര്‍ക്ക്: യുഎസ്എയുടെ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്ററഗ്രാം അക്കൗണ്ടുകള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുനസ്ഥാപിച്ചു. 2021ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് അനുയായികള്‍ കാപിറ്റോള്‍ ഹില്‍ ആക്രമിച്ചതോടെയാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ട്രംപ് നടത്തിയ ഇടപെടലുകളാണ് അക്രമത്തിനു പ്രേരണയായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
Advertisment
ഇപ്പോള്‍ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള നീക്കം ട്രംപ് തുടങ്ങിക്കഴിഞ്ഞ പശ്ചാത്തലത്തിലാണ് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചിരിക്കുന്നത്. ഇന്‍സ്ററഗ്രാമില്‍ 23 മില്യണും ഫേസ്ബുക്കില്‍ 34 മില്യണും ഫോളോവേഴ്സ് ട്രംപിനുണ്ടായിരുന്നു.