യുഡിഎഫിന്റെ കര്‍ഷക സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ 11ന് കോട്ടയത്ത്

author-image
athira kk
New Update

കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷദ്രോഹ നടികള്‍ക്കെതിരായ യുഡിഎഫിന്റെ കര്‍ഷക സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഫെബ്രുവരി 11ന് കോട്ടയം തിരുന്നക്കരയില്‍ നടക്കും.
publive-image
വിവിധ ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം കര്‍ഷക പ്രതിനിധികള്‍ പങ്കെടുക്കുന്ന കര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം രാവിലെ 10ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും. പിജെ ജോസഫിന്റെ അധ്യക്ഷതിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,പി.കെ.കുഞ്ഞാലികുട്ടി,പിഎംഎ സലാം,എഎ അസീസ്,എന്‍.കെ.പ്രേമചന്ദ്രന്‍,മോന്‍സ് ജോസഫ്,അനൂപ് ജേക്കബ്,മാണി സി കാപ്പന്‍,സിപി ജോണ്‍,ജോണ്‍ ജോണ്‍,രാജന്‍ബാബു,ദേവരാജന്‍ തുടങ്ങിവരും പങ്കെടുക്കും.

Advertisment
Advertisment