കുടിയേറ്റ നിയന്ത്രണത്തിന് കൂടുതല്‍ നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍

author-image
athira kk
New Update

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലേക്കുള്ള കുടിയേറ്റത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഒരു അംഗരാജ്യത്ത് അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ടാല്‍ മറ്റൊരു രാജ്യത്ത് വീണ്ടും അപേക്ഷ സമര്‍പ്പിക്കുന്നതു പോലുള്ള രീതികള്‍ തടയാനാണ് ഉദ്ദേശിക്കുന്നത്.

Advertisment

publive-image

അതേസമയം, യൂറോപ്യന്‍ യൂണിയന്റെ ബാഹ്യ അതിര്‍ത്തികളില്‍ മതില്‍ കെട്ടാനുള്ള നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചില്ല.

ബ്ളോക്കിലെ 27 രാജ്യങ്ങളിലേക്കും അഭയാര്‍ഥിത്വ അപേക്ഷകളുടെ എണ്ണം പെരുകുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണ നടപടികളിലേക്ക് നീങ്ങുന്നത്.

യുക്രെയ്ന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങി ആഭ്യന്തര സുരക്ഷ അപകടത്തിലായ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കാണ് നിലവില്‍ യൂണിയന്‍ പ്രഥമ പരിഗണന നല്‍കുന്നത്.

ബംഗ്ളാദേശ്, തുര്‍ക്കി, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ അഭയാര്‍ഥിത്വ അപേക്ഷകള്‍ വരുന്നുണ്ട്. എന്നാല്‍, ഈ രാജ്യങ്ങള്‍ താരതമ്യേന സുരക്ഷിതമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഇവിടങ്ങളില്‍നിന്നുള്ളവരെ സാമ്പത്തിക അഭയാര്‍ഥികളായി കണക്കാക്കി അപേക്ഷ നിരസിക്കുകയാണ് ചെയ്തുപോരുന്നത്.