വിദേശികള്‍ക്ക് എങ്ങനെ ജര്‍മന്‍ ലൈസന്‍സ് എടുക്കാം

author-image
athira kk
New Update

ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഏതിന്റെയും പൗരന്‍മാര്‍ക്ക് അവരുടെ മാതൃരാജ്യത്തുനിന്ന് എടുത്ത ഡ്റൈവിങ് ലൈസന്‍സും ജര്‍മനിയില്‍ ഉപയോഗിക്കാം. എന്നാല്‍, യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടെ വാഹനമോടിക്കാന്‍ ഇവിടത്തെ ലൈസന്‍സ് തന്നെ സ്വന്തമാക്കണം.

Advertisment

publive-image

യൂറോപ്യന്‍ യൂണിയന്‍ കൂടാതെ, യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍പ്പെടുന്ന രാജ്യങ്ങളിലെ ലൈസന്‍സിനും ജര്‍മനിയില്‍ സാധുതയുണ്ട്. അതേസമയം, ജര്‍മനിക്കു പുറഥ്ത് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇക്കണോമിക് ഏരിയയില്‍ നിന്നോ എടുത്ത ലൈസന്‍സുകള്‍ ജര്‍മനിയില്‍ പുതുക്കാന്‍ സാധിക്കില്ല. പകരം, 35 യൂറോ കൊടുത്ത് അപേക്ഷിച്ചാല്‍ ജര്‍മന്‍ ലൈസന്‍സ് എടുക്കാം.

യുകെ, ജപ്പാന്‍, നമീബിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ലൈസന്‍സ് എടുത്തവര്‍ക്കും ജര്‍മനിയില്‍ അത് ഉപയോഗിക്കാം. ക്യാനഡയിലെ ചില പ്രവിശ്യകളില്‍നിന്നുള്ളവര്‍ക്കും യുഎസിലെ ചില സ്റേററ്റുകളില്‍നിന്നുള്ളവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍, ചില രാജ്യക്കാര്‍ക്ക് ജര്‍മന്‍ പരിഭാഷ നിര്‍ബന്ധമാണ്.

ഇനി, ജര്‍മനിയില്‍ പുതിയതായി ലൈസന്‍സ് എടുക്കണമെന്നുള്ളവര്‍ എന്തു ചെയ്യണമെന്നു നോക്കാം.

ഇതിന് എഴുത്തു പരീക്ഷയും റോഡ് ടെസ്റ്റുമാണുള്ളത്. ആദ്യമായി ഒരു ഡ്റൈവിങ് സ്കൂളില്‍ ചേരുക എന്നത് പ്രധാനമാണ്. അവര്‍ തന്നെയായിരിക്കും തിയറി ടെസ്ററും പ്രാക്റ്റിക്കല്‍ ടെസ്ററും നടത്തുക. ആയിരം മുതല്‍ രണ്ടായിരം യൂറോ വരെ മുടക്കിയാലാണ് ഇവിടങ്ങളില്‍ ഡ്റൈവിങ് പഠിപ്പിക്കുക. വാഹനം ഓടിക്കാന്‍ അറിയുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ലൈസന്‍സിന്റെ നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കാം.

കണ്ണ് പരിശോധനയും ഫസ്ററ് എയ്ഡ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സും ഇതിന്റെ ഭാഗമാണ്. തുടര്‍ന്ന് ലൈസന്‍സ് അപേക്ഷയ്ക്ക് അപ്പോയിന്റ്മെന്റ് എടുത്ത് രേഖകള്‍ പരിശോധിപ്പിക്കണം. എല്ലാം ക്ളിയറാണെങ്കില്‍ എഴുത്തു പരീക്ഷയിലേക്കു കടക്കാം. അപേക്ഷ സമര്‍പ്പിച്ച് 12 മാസത്തിനുള്ളില്‍ ഇതു പാസാകണം.

തിയറി ടെസ്ററ് പാസായി 12 മാസത്തിനുള്ളില്‍ റോഡ് ടെസ്റ്റിലും പങ്കെടുത്തിരിക്കണം. എക്സാമിനറും സ്കൂളിലെ ഡ്റൈവിങ് ഇന്‍സ്ട്രക്റ്ററും ടെസ്ററിന്റെ സമയത്ത് ഒപ്പം കാണും. ഇതില്‍ ചോദ്യോത്തര രീതിയിലാണ് തുടക്കം. മൂന്നു മുതല്‍ അഞ്ച് വരെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. തുടര്‍ന്ന് പല തരം വഴികളിലൂടെ 45 മിനിറ്റോളം വാഹനം ഓടിച്ചു കാണിക്കണം. ജയിച്ചോ തോറ്റോ എന്ന് ഇതു കഴിയുമ്പോള്‍ തന്നെ പറയും. ജയിച്ചാല്‍ ടെമ്പററി സ്ളിപ്പ് കിട്ടും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒറിജിനല്‍ ലൈസന്‍സ് കിട്ടും വരെ ഇതുപയോഗിക്കാം. പതിനഞ്ച് വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. ടെസ്ററ് പാസായില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ടെസ്ററില്‍ പങ്കെടുക്കാം.

Advertisment