New Update
ന്യൂയോര്‍ക്ക്: അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ചന്ദ്രനിലിറക്കുമെന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്കിന്റെ പ്രഖ്യാപനം. ഭീമന്‍ സ്പേസ്ഷിപ്പിനെ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സ്പേസ് എക്സ് നിര്‍മിച്ച അത്യാധുനിക റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം വിജയകരമായ പശ്ചാത്തലത്തിലാണ് മസ്കിന്റെ ആത്മവിശ്വാസ പ്രകടനം.
Advertisment
33 ബൂസ്ററര്‍ എന്‍ജിനുകളില്‍ 31 എന്‍ജിനും ജ്വലിച്ചതോടെയാണ് എന്‍ജിന്‍ പരീക്ഷണം വിജയകരമായത്. ലോകത്ത് നിര്‍മിച്ചതില്‍ ഏറ്റവും കരുത്തേറിയ റോക്കറ്റ് എന്‍ജിന്റെ പരീക്ഷണമാണ് സൗത്ത് ടെക്സസിലെ വിക്ഷേപണത്തറയില്‍ നടത്തിയത്. ബഹിരാകാശത്തേക്ക് വിക്ഷേപിച്ചുകൊണ്ടുള്ള പരീക്ഷണം മാര്‍ച്ചില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ബൂസ്ററര്‍ 7 സൂപ്പര്‍ ഹെവി റോക്കറ്റ് ഉപയോഗിച്ച് സ്ററാര്‍ഷിപ്പില്‍ മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കാമെന്നാണ് മസ്കിന്റെ വാദം.