വാഷിങ്ടണ്‍: യുഎസ് വിസകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ നടപടി തുടങ്ങി. ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്.
/sathyam/media/post_attachments/N1muwCri0bls0Or8Spmj.jpg)
തൊഴില്‍ വിപണിയില്‍ യുഎസ് പൗരന്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ കാരണം കുടിയേറ്റം കൂടുതല്‍ കഠിനമായിരുന്നു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകള്‍ക്കുള്ള എച്ച് 1 ബി, എല്‍1 വിസ നടപടിക്രമങ്ങളാണ് ഇപ്പോള്‍ എളുപ്പമാക്കാന്‍ ഉദ്ദേശിക്കുന്നത്.
2004വരെ നോണ്‍ എമിഗ്രന്റ് വിസകള്‍ പ്രത്യേകിച്ച് എച്ച് 1 ബി വിസകള്‍ മൂന്നുവര്‍ഷത്തെ കാലാവധിക്കുശേഷം അമേരിക്കയില്‍ നിന്ന് തന്നെ പുതുക്കി നല്‍കിയിരുന്നു. പിന്നീട് അമേരിക്കക്ക് പുറത്തുപോയി വിസ പുതുക്കണമെന്ന ചട്ടം വന്നു. വിദേശരാജ്യങ്ങളിലെയോ സ്വന്തം രാജ്യത്തെയോ യു.എസ് കോണ്‍സുലേറ്റുകളില്‍ നിന്നാണ് നിലവില്‍ എച്ച് 1 ബി വിസ പുതുക്കി നല്‍കുന്നത്. ചിലപ്പോള്‍ ഇതിന് വര്‍ഷങ്ങളെടുക്കാറുണ്ട്. ഈ നിബന്ധനയാണ് പരീക്ഷണാര്‍ഥം ഇളവ് ചെയ്യാന്‍ പോകുന്നത്.