ഗോള്‍വേയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് കൗമാരക്കാര്‍ മരണപ്പെട്ടു

author-image
athira kk
New Update

ഗോള്‍വേ: കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരണപ്പെട്ടു. സഞ്ചരിച്ചു കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ടു കോറിബ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മൂന്ന് യുവാക്കളുടെ മരണം സംഭവിച്ചത്..
publive-image
ഗോള്‍വേയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Advertisment

ഇന്നലെ പുലര്‍ച്ചെയോടെയാണ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെന്‍ലോ പിയറില്‍ ഒരു കാര്‍ വെള്ളത്തില്‍ കിടക്കുന്നതായി തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ഗാര്‍ഡ വ്യക്തമാക്കി.കാറിലുണ്ടായിരുന്ന മൂന്ന് കൗമാരക്കാരെ വെള്ളത്തില്‍ നിന്ന് എടുത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എത്തിക്കുകയായിരുന്നു.

കൗമാരക്കാരായ രണ്ട് പേരുടെ മരണം ഇന്നലെ പുലര്‍ച്ചെ തന്നെ സ്ഥിരീകരിച്ചിരുന്നു.മൂന്നാമത്തെയാള്‍ ഇന്നലെ ഉച്ചയോടെയും.ജോണ്‍ കീനന്‍ (16), വോജ്സീക് പാനെക് (17), ക്രിസ്റ്റഫര്‍ സ്റ്റോക്‌സ് (19) എന്നിവരാണ് മരിച്ചത്.

നാട്ടുകാര്‍ക്ക് അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല, വലിയ ബഹളം കേട്ട് ഇറങ്ങി വന്ന ഞാന്‍ കണ്ടത് ഒരു കറുത്ത കാര്‍ തലകുത്തനെ പുഴയില്‍ കിടക്കുന്നതാണ് എന്ന് നാട്ടുകാരനായ പദറൈക് ഒ ഫത്തായി പറഞ്ഞു.