ഇയുവില്‍ 2035 ഓടെ ജ്വലന എഞ്ചിന്‍ കാറുകള്‍ നിര്‍ത്തലാക്കും

author-image
athira kk
New Update

ബ്രസല്‍സ്: 2035 മുതല്‍, ജ്വലന എഞ്ചിനുകള്‍ ഘടിപ്പിച്ച പുതിയ പാസഞ്ചര്‍ കാറുകളൊന്നും യൂറോപ്യന്‍ യൂണിയനില്‍ രജിസ്ററര്‍ ചെയ്യാന്‍ അനുവദിക്കില്ലന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു.
publive-image
ഒരു ഇടക്കാല ഘട്ടമെന്ന നിലയില്‍, പുതുതായി രജിസ്ററര്‍ ചെയ്ത കാറുകള്‍ക്കും വാനുകള്‍ക്കുമുള്ള പുതിയ ഇഛ2 പുറന്തള്ളല്‍ പരിധികള്‍ 2030~ല്‍ തീരുമാനിക്കും (55 ശതമാനം കുറവ് CO2).

Advertisment

ജ്വലന എഞ്ചിനുകളുടെ നിരോധനം വിവാദമാണ്, കാരണം അത് സമ്പദ്വ്യവസ്ഥയില്‍ ആഴത്തില്‍ ഇടപെടുന്നുന്ന വിഷയമാണ്.ഭാവി ഇലക്ട്രോ മൊബിലിറ്റിയുടേതാണ്.

എന്നാല്‍ വരും ദശകങ്ങളില്‍ ലോകമെമ്പാടും ജ്വലന എഞ്ചിന്‍ ആവശ്യമായി വരും.അതിനാല്‍ ഈ സാങ്കേതികവിദ്യ നിരോധിക്കുന്നത് "അശ്രദ്ധയും തെറ്റുമാണ്". അതേസമയം ചൈനയ്ക്ക് നല്‍കുന്നത് ഇപ്പോഴും ശക്തവും യൂറോപ്പിന്റെ മത്സരക്ഷമതയെ ദുര്‍ബലപ്പെടുത്തുന്നതുമായ ഒരു സാങ്കേതികവിദ്യയാണ്.

സ്ട്രാസ്ബുര്‍ഗിലെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തീരുമാനങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിയ്ക്കും.