റോം: ഇറ്റാലിയന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് അതിനു സാധാരണ മാര്‍ഗം കൂടാതെ ഫാസ്ററ് ട്രാക്ക് രീതിയും നിലവിലുണ്ട്. പൂര്‍വികരില്‍ ആരെങ്കിലും 1861 മാര്‍ച്ച് 17നു ശേഷം ഇറ്റലിയില്‍ ജീവിച്ചിരുന്നു എന്നു തെളിയിക്കാന്‍ സാധിച്ചാല്‍ പൗരത്വം കിട്ടാന്‍ എളുപ്പമായിരിക്കും.
/sathyam/media/post_attachments/iLvxLKAJmb92uDulbl6N.jpg)
എന്നാല്‍, ഇതിനു പോലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടോ മൂന്നോ വര്‍ഷം എടുത്തെന്നിരിക്കും. പ്രത്യേകിച്ച്, അപേക്ഷകള്‍ ഏറെയുള്ള ബ്രസീല്‍, അര്‍ജന്റീന, യുഎസ്എ എന്നിവിടങ്ങളില്‍നിന്നാണെങ്കില്‍ കാത്തിരിപ്പ് സമയവും കൂടും.
ഫാസ്ററ് ട്രാക്ക് സംവിധാനത്തിലാണ് പൗരത്വത്തിന് അപേക്ഷിക്കുന്നതെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീരുമാനമാക്കാം. ഇതിനായി ഇറ്റലിയില്‍ വന്ന് ലീഗല്‍ റെസിഡന്റായി കഴിഞ്ഞ് ലോക്കല്‍ ടൗണ്‍ ഹാളില്‍ നേരിട്ട് പൗരത്വ അപേക്ഷ നല്‍കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന സമയത്ത് ഉടനീളം ഇറ്റലിയില്‍ തന്നെയായിരിക്കണം താമസം.
ജനിച്ച രാജ്യത്തു നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമെല്ലാം ആ രാജ്യത്തെ ഇറ്റാലിയന്‍ കോണ്‍സുലേറ്റ് സാക്ഷ്യപ്പെടുത്തണം. ഇറ്റാലിയന്‍ ഭാഷയില്‍ അല്ലാത്ത രേഖകളെല്ലാം ഇറ്റാലിയനിലേക്ക് ട്രാന്‍സ്ളേറ്റ് ചെയ്യുകയും വേണം.
ഇറ്റലിയില്‍ പെര്‍മന്റ് റെസിഡന്‍സിയുള്ളവര്‍ക്കു മാത്രമാണ് ഫാസ്ററ് ട്രാക്ക് സംവിധാനത്തില്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
-