ന്യൂയോര്‍ക്ക്: ചിത്രം കണ്ടാല്‍ പഴയ ഹെര്‍ക്കുലീസ് സൈക്കിളില്‍ എന്‍ജിന്‍ വച്ചതു പോലെ തോന്നിയേക്കും. പക്ഷേ, ലോകത്ത് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയി മോട്ടോര്‍സൈക്കിളാണിത്.
/sathyam/media/post_attachments/67AQoYUUtUyDLfzwwmjS.jpg)
അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗറുടെ ഹോളിവുഡ് ബ്ളോക്ക്ബസ്റ്ററുകളിലൂടെയും മറ്റും ആഗോള പ്രശസ്തിയാര്‍ജിച്ച ഹാര്‍ലി ഡേവിഡ്സണിന്റെ ആദ്യകാല മോഡലുകളിലൊന്നാണിത്. കൃത്യമായി പറഞ്ഞാല്‍ 1908 മോഡല്‍!
അമേരിക്കയില്‍ നടന്ന ലേലത്തില്‍ 9.35 ലക്ഷം ഡോളറിനാണ് സ്ട്രാപ് ടാങ്ക് ഹാര്‍ലി ഡേവിഡ്സണ്‍ വിറ്റുപോയത്. ഇന്ധന, ഓയില്‍ ടാങ്കുകള്‍ ബൈക്കിന്റെ ഫ്രെയിമിനൊപ്പം തന്നെ ഉള്‍പ്പെടുത്തിയതിനാലാണ് സ്ട്രാപ് ടാങ്ക് എന്ന പേര് ഈ മോഡലിന് ലഭിച്ചത്. ലോകത്ത് ഇപ്പോള്‍ 12 എണ്ണം മാത്രമാണ് ഈ മോഡല്‍ ബൈക്കുകളുള്ളത്.