New Update
അങ്കാറ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ നിര്‍മാതാക്കള്‍ക്കും കരാറുകാര്‍ക്കുമെതിരേ നടപടി തുടങ്ങി. നൂറിലേറെ കരാറുകാര്‍ക്കെതിരെ അറസ്ററ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ ആര്‍ക്കിടെക്ട്, എന്‍ജിനീയര്‍ എന്നിവരുള്‍പ്പെടെ ഏതാനും പേരെ കസ്ററഡിയിലെടുത്തു.
നിര്‍മാണത്തിലെ അപാകതകള്‍ കാരണമാണ് കെട്ടിടങ്ങള്‍ തകര്‍ന്നതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 131 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുആദ് ഒക്തേ പറഞ്ഞു.
Advertisment
ഭൂകമ്പ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിനു സംഭവിച്ച വീഴ്ച മറച്ചുവയ്ക്കാനുള്ള നീക്കമാണെന്നു വിമര്‍ശനമുയര്‍ന്നു. മേയിലാണു തുര്‍ക്കിയിലെ തിരഞ്ഞെടുപ്പ്.