ഡബ്ലിന്‍ : സ്വകാര്യ ബസ് ഓപ്പറേറ്ററായ ഗോ എഹെഡ് അയര്‍ലണ്ട് രണ്ടുദിവസത്തെ ബസ് സമരം പ്രഖ്യാപിച്ചു തൊഴിലാളി സംഘടനകള്‍.ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാലാണ് തൊഴിലാളി സംഘടനയായ എസ്ഐപിടിയൂ രണ്ട് ദിവസത്തെ സമരം പ്രഖ്യാപിച്ചതായി അറിയിച്ചത്. ഡബ്ലിന്‍ ബസിനൊപ്പം തലസ്ഥാന നഗരത്തിലെ ഒട്ടേറെ പ്രമുഖ റൂട്ടുകളില്‍ ഗോ അഹെഡ് അയര്‍ലണ്ട് സര്‍വീസ് നടത്തുന്നുണ്ട്.
/sathyam/media/post_attachments/h5cUkoyhZJg50fwdi1QH.jpg)
മാര്‍ച്ച് 1, 8 തീയതികളില്‍ കമ്പനിയുടെ ബാലി മൌണ്ടിലെയും ഡബ്ലിനിലെയും ഡിപ്പോകളില്‍ ധര്‍ണ നടത്താനാണ് എസ്ഐപിടിയൂ യുടെ തീരുമാനം. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാലാണ് ഈ പണിമുടക്കിലേക്ക് കടക്കുന്നതെന്ന് സംഘടന അറിയിച്ചിരുന്നു. ഇനിയും ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാം എന്നും എസ്ഐപിടിയൂ പറഞ്ഞിരുന്നു.
അതേസമയം ഗോ എഹെഡുമായുള്ള തര്‍ക്കം കോടതിയില്‍ എത്തിയെങ്കിലും ഹാജരാവാന്‍ കമ്പനിയുടെ ആളുകള്‍ വന്നിരുന്നില്ല എന്നും യൂണിയന്‍ സെക്ടര്‍ ഓര്‍ഗനൈസര്‍ പറയുന്നു. ഫെബ്രുവരി മൂന്നാം തീയതി വര്‍ക്കേഴ്‌സ് റിലേഷനെയും രേഖാമൂലം കാര്യകാരണങ്ങള്‍ അറിയിച്ചിരുന്നു എല്ലാവരോടും ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ രമ്യമാക്കാനാണ് തങ്ങള്‍ക്ക് താല്പര്യം എന്ന് ഗോ എഹെഡ് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.