ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: കലങ്ങിമറിയുമോ തൊഴില്‍ വിപണി?

author-image
athira kk
New Update

ബര്‍ലിന്‍: ഭാവിയുടെ തൊഴില്‍ മേഖലകളില്‍ നാല്‍പ്പത് ശതമാനവും ഇനിയും വികസിച്ചു വരാനിരിക്കുന്നതേയുള്ളൂ എന്നാണ് കണക്കാക്കുന്നത്. ഇത്തരമൊരു പ്രവചനത്തിന് ആക്കം കൂട്ടുന്നതാണ് തൊഴില്‍ വിപണിയില്‍ അനുദിനം പ്രധാന്യമേറി വരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യം.
publive-image
ഒരു ഘട്ടത്തില്‍ കമ്പ്യൂട്ടറും പിന്നീട് ഇന്റര്‍നെറ്റുമെല്ലാം സൃഷ്ടിച്ച വിപ്ളവങ്ങള്‍ക്കു തുല്യമായോ അതിനു മീതെയോ ആകാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരും വര്‍ഷങ്ങളില്‍ ചെലുത്താന്‍ പോകുന്ന സ്വാധീനം. ഡാല്‍~ഇ, ചാറ്റ്ജിപിടി തുടങ്ങി ക്രിയാത്മകമായ കാര്യങ്ങളില്‍ പോലും ഇടെപടാന്‍ ശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ളിക്കേഷനുകള്‍ വികസിച്ചു വന്ന ശേഷം ജനപ്രീതി ഏറിക്കൊണ്ടിരിക്കുന്നത് നിമിഷംപ്രതിയെന്നോണമാണ്.

Advertisment

ഡ്രോണുകളും റോബോട്ടുകളും ഡെലിവറി ഏജന്റുമാരായി മാറിക്കഴിഞ്ഞു ലോകത്തിന്റെ പല ഭാഗങ്ങളിലും. ആശുപത്രികളെ ക്ളീനിങ് ജോലികളിലും ഖനി പോലുള്ള അപകടകരമായ മേഖലകളിലെ ജോലികളിലുമെല്ലാം യന്ത്ര മനുഷ്യരുടെ സേവനം വര്‍ധിച്ചു വരുകയാണ്.

എന്നാല്‍, മാറിമറിയുന്ന തൊഴില്‍ വിപണിയുടെ സ്വഭാവത്തിനനുസരിച്ച് വരും തലമുറകളെ പാകപ്പെടുത്താന്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയാറായിട്ടുണ്ടോ എന്ന ചോദ്യം ബാക്കിയാണ്. സ്കൂളുകളിലും കോളെജുകളിലും ഭാവി കാലത്തിന്റെ വെല്ലുവിളികള്‍ക്കനുസരിച്ച് പാഠ്യപദ്ധതികള്‍ അടക്കം പരിഷ്കരിക്കേണ്ടതുണ്ട്.