അങ്കാറ: തുര്‍ക്കി~സിറിയ ഭൂചലനം: ഒരു നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് യുനിസെഫ്. ഇരുരാജ്യങ്ങളിലുമായി കുറഞ്ഞത് 40,000 പേര്‍ മരിച്ചവെന്ന കണക്ക് പുറത്തുരുമ്പോഴും യഥാര്‍ത്ഥ കണക്കുകള്‍ 50,000 അധികം വരുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ളൂഗെ പറഞ്ഞു.അതേസമയം കഴിഞ്ഞയാഴ്ച ഉണ്ടായ മാരകമായ ഭൂകമ്പങ്ങള്‍ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണെന്ന് ലോകാരോഗ്യ സംഘടനപറഞ്ഞു. ഇതിന്റെ വ്യാപ്തിയെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ യഥാര്‍ത്ഥ ചിത്രം ഇതുവരെ അറിവായിട്ടില്ല," ലോകാരോഗ്യ സംഘടന പറഞ്ഞു. രതുവരെ 8,000 ആളുകളെ രക്ഷപെടുത്തിയതായും കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു.
യൂറോപ്പിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തിക്കൊണ്ട് പുടിന്‍ ആണവക്കപ്പലുകള്‍ സ്ഥാപിക്കുന്നതായി റഷ്യയുടെ ആയുധങ്ങളെക്കുറിച്ച് നോര്‍വീജിയന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ബോറെ~എ~ക്ളാസ് ആണവ~പവര്‍ ബാലിസ്ററിക് മിസൈല്‍ അന്തര്‍വാഹിനി "ക്യാസ് വ്ളാഡിമിര്‍" ഗാഡ്ഷിയേവോയിലെ റഷ്യന്‍ നോര്‍ത്തേണ്‍ ഫ്ലീറ്റ് നാവിക താവളത്തിലേക്കുള്ള യാത്രയിലാണന്നാണ് റിപ്പോര്‍ട്ട്.
നോര്‍വീജിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വ്ളാഡിമിര്‍ പുടിന്‍ ആണവശേഷിയുള്ള കപ്പലുകള്‍ വടക്കന്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചതായിട്ടാണ് സ്ഥിരീകരണം.