ബര്‍ലിന്‍: ജര്‍മ്മനിയിലുടനീളമുള്ള മിക്ക കോവിഡ് നിയമങ്ങളും മാര്‍ച്ച് 1~ന് കാലഹരണപ്പെടും. ജര്‍മ്മനിയിലെ ഫെഡറല്‍, സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ കൂടുതല്‍ കൊറോണ വൈറസ് സംരക്ഷണ ആവശ്യകതകള്‍ ഒഴിവാക്കുകയാണ്.
/sathyam/media/post_attachments/iBdnlLVVrUHPaRlIwlgO.jpg)
ഇതനുസരിച്ച് ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെയും നഴ്സിംഗ് ഹോമുകളിലെയും താമസക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇനി കോവിഡ് ടെസ്ററ് നടത്തുകയോ എഫ്എഫ് പി2 ഫെയ്സ് മാസ്ക് ധരിക്കുകയോ ചെയ്യേണ്ടതില്ല. ഈ നടപടികള്‍ നേരത്തെ ആസൂത്രണം ചെയ്തതുപോലെ ഏപ്രില്‍ 7~ന് പകരം മാര്‍ച്ച് 1~ന് കാലഹരണപ്പെടും.
എന്നിരുന്നാലും, ഡോക്ടര്‍മാര്‍, ക്ളിനിക്കുകള്‍, നഴ്സിംഗ് ഹോമുകള്‍ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ജര്‍മ്മനി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പൊതുഗതാഗതത്തില്‍ എഫ്എഫ് പി2 മാസ്കുകള്‍ ധരിക്കണമെന്ന നിബന്ധന ഫെബ്രുവരി 2~ന് ഒഴിവാക്കിയിരുന്നു.