ലണ്ടന്‍: ബ്രിട്ടീഷ് മാധ്യമമായ ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന രണ്ടാം ദിവസവും തുടര്‍ന്നു.
/sathyam/media/post_attachments/fDlmLtgDn2DeV2nMmHaS.jpg)
നടപടികളോട് പൂര്‍ണമായി സഹകരിക്കുന്നു എന്നാണ് ബിസിസി അറിയിച്ചിരിക്കുന്നത്. ഇതു റെയ്ഡല്ലെന്നും സര്‍വേയാണെന്നും ഇന്ത്യയിലെ ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നു.
ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ നടപടികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഡല്‍ഹി, മുംബൈ നഗരങ്ങളിലെ ബിബിസി ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ സംബന്ധിച്ചാണ് പരിശോധനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍.
ഡല്‍ഹിയിലെ ഓഫീസിലെ പരിശോധനയില്‍ 20 ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്നാണ് വിവരം. റെയ്ഡ് നടക്കുമ്പോള്‍ ഒരു വിവരങ്ങളും പുറത്തേക്ക് കൈമാറരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തില്‍ നേരിട്ട് പങ്കുണ്ടായിരുന്നു എന്നാരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി പുറത്തുവന്നതിനു പിന്നാലെ റെയ്ഡ് നടക്കുന്നത് ദുരൂഹതയുണര്‍ത്തുന്നു.