New Update
വാഷിങ്ടണ്‍: യുഎസ് വ്യോമസേന തകര്‍ത്ത ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സെന്‍സറുകള്‍ അടക്കമുള്ള കണ്ടെടുത്തു. അറ്റ്ലാന്റിക് സമുദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് ഇലക്രേ്ടാണിക് ഭാഗങ്ങള്‍ കിട്ടിയത്.
30~40 അടി ഉയരമുള്ള ആന്റിനകള്‍ അടക്കമാണ് സമുദ്രത്തില്‍നിന്ന് ലഭിച്ചത്. സൗത്ത് കരോലൈന തീരത്തുനിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങള്‍ എഫ്.ബി.ഐക്ക് കൈമാറിയിരിക്കുകയാണ്.
Advertisment
അമേരിക്കന്‍ സേന വെടിവെച്ചു വീഴ്ത്തിയ മറ്റു മൂന്നു പേടകങ്ങളുടെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവ അന്യഗ്രഹ ജീവികളുടേതാണെന്ന പ്രചാരണം തെറ്റാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.