ടൊയോട്ടയെ ആഗോള വമ്പന്‍മാരാക്കിയ ടൊയോഡ അന്തരിച്ചു

author-image
athira kk
New Update

ടോക്യോ: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയെ ആഗോള തലത്തില്‍ വമ്പന്‍മാരാക്കി മാറ്റിയ ഷോയ്ചിറോ ടൊയോഡ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 97 വയസായിരുന്നു അദ്ദേഹത്തിന്.
publive-image
1937ല്‍ ടൊയോട്ട മോട്ടോര്‍ കമ്പനിക്ക് തുടക്കമിട്ട അകിയോ ടൊയൊഡയുടെ മൂത്തമകനാണ്. അമേരിക്കയില്‍ അടക്കം ടൊയോട്ടയുടെ പ്ളാന്റുകള്‍ ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ടൊയോഡ ആയിരുന്നു.

Advertisment

1947ല്‍ നഗോയ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം 1952ലാണ് ടൊയോട്ടയില്‍ പ്രവേശിച്ചത്. 1982ല്‍ ഇദ്ദേഹം പ്രസിഡന്റായ ശേഷമാണ് ടൊയോട്ട അമേരിക്കന്‍ വിപണിയില്‍ അടക്കം നിര്‍ണായക സ്വാധീനശക്തിയായി മാറിയത്.

സഹോദരന്‍ ടാറ്റ്സുറോ ടൊയോഡയുടെ സഹായത്തോടെയാണ് ഷോയ്ചിറോ വടക്കന്‍ അമേരിക്കയില്‍ നിര്‍മാണ കമ്പനി സ്ഥാപിച്ചത്. ജനറല്‍ മോട്ടോഴ്സുമായി ചേര്‍ന്ന് 1983ല്‍ കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടില്‍ പ്ളാന്റ് തുടങ്ങി. 1984ല്‍ ആദ്യ കാര്‍ പുറത്തിറക്കി. 2007ല്‍ യു.എസ് ഓട്ടോമോട്ടിവ് ഹാള്‍ ഓഫ് ബഹുമതിക്ക് അര്‍ഹനായി.

Advertisment