ബര്‍ലിന്‍: ജര്‍മ്മനിയിലെ എയര്‍പോര്‍ട്ട് ജീവനക്കാരുടെ പണിമുടക്കു കാരണം വെള്ളിയാഴ്ച രാജ്യത്തെ വിമാന സര്‍വീസുകള്‍ നിലയ്ക്കും. ഫ്രാങ്ക്ഫര്‍ട്ടിലെയും മ്യൂണിക്കിലെയും തിരക്കേറിയ ഹബ്ബുകള്‍ ഉള്‍പ്പെടെ ഏഴ് ജര്‍മ്മന്‍ വിമാനത്താവളങ്ങളിലെ തൊഴിലാളികള്‍ വെള്ളിയാഴ്ച ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് വെര്‍ഡി ട്രേഡ് യൂണിയന്‍ അറിയിച്ചു.
പണിമുടക്ക് മൂലം പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കാലതാമസത്തിനും റദ്ദാക്കലിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതുവരെയുള്ള ചര്‍ച്ചകള്‍ ഫലങ്ങളൊന്നും കൈവരിക്കാത്തതിനാല്‍ തൊഴിലാളികള്‍ സംയുക്തമായി അതത് തൊഴിലുടമകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഉയര്‍ന്ന ജീവിതച്ചെലവ് മൂലം തൊഴിലാളികളുടെ വരുമാനം കുറയുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് വെര്‍ഡി നിലവില്‍ പൊതുമേഖലാ തൊഴിലാളികള്‍ക്കും എയര്‍പോര്‍ട്ട് ഗ്രൗണ്ട് ക്രൂവിനും ഏവിയേഷന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നു.ബ്രെമെന്‍, ഡോര്‍ട്ട്മുണ്ട്, ഫ്രാങ്ക്ഫര്‍ട്ട്, ഹാംബുര്‍ഗ്, ഹാനോവര്‍, മ്യൂണിക്ക്, സ്ററട്ട്ഗാര്‍ട്ട് എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളെയാണ് ഒരു ദിവസത്തെ സമരം ബാധിക്കുക.
ജര്‍മനിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ വേര്‍ഡി യൂണിയന്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ ജീവിതച്ചെലവ് വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കൊപ്പം, പൊതുമേഖലാ ജീവനക്കാരെയും വെള്ളിയാഴ്ച പണിമുടക്കാന്‍ വേര്‍ഡി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മൂന്ന് എംപ്ളോയീസ് ഗ്രൂപ്പുകളില്‍ ഓരോന്നിനും 10.5 ശതമാനം ശമ്പള വര്‍ദ്ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്.
വിലക്കയറ്റം, ഊര്‍ജത്തിന്റെയും ഭക്ഷണത്തിന്റെയും ഉയര്‍ന്ന ചിലവ് മിക്ക ജീവനക്കാരെയും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതായി വേര്‍ഡി പ്രതിനിധി ക്രിസ്ററിന്‍ ബെഹ്ളെ പറഞ്ഞു. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കുന്നത് വ്യോമയാന വ്യവസായത്തിനുള്ളിലെ ജര്‍മ്മനിയുടെ കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നും റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ ആകര്‍ഷകമായ ജോലിയാക്കുമെന്നും ബെഹ്ലെ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മാസം ബര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ നടന്ന മറ്റൊരു എയര്‍പോര്‍ട്ട് പണിമുടക്ക്, കിറ്റാസ്, ആശുപത്രികള്‍, നോര്‍ത്ത് റൈന്‍ ~ വെസ്ററ്ഫാലിയയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകമായ പൊതുമേഖലാ പണിമുടക്ക്, കഴിഞ്ഞയാഴ്ച നടന്ന തപാല്‍ പണിമുടക്ക് തീയതികള്‍. ഓരോ മേഖലയിലും, വ്യവസായ മേധാവികളുമായി വേര്‍ഡി
ഇപ്പോഴും ചര്‍ച്ചയിലാണ്.