New Update
ലണ്ടന്‍: ലോകം കാത്തിരുന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തായ്ലന്‍ഡിലെ ഗുഹയില്‍ നിന്ന് അദ്ഭുതകരമായി തിരിച്ചെത്തിയ കുട്ടികളിലൊരാള്‍ ലണ്ടനില്‍ മരിച്ചു.
ഗുഹയില്‍ കുടുങ്ങിപ്പോയ 12 കുട്ടികളെയും അവരുടെ ഫുട്ബോള്‍ പരിശീലകനെയുമാണ് അഞ്ച് വര്‍ഷം മുന്‍പ് രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചത്. ആ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഡുവാങ്പെഷ് പ്രേംതേപ് ആണ് ഇപ്പോള്‍ മരിച്ചത്.
Advertisment
ഗുഹയില്‍ നിന്നു രക്ഷപെടുമമ്പോള്‍ 12 വയസായിരുന്ന പ്രേംതേപിന് മരിക്കുമ്പോള്‍ പതിനേഴ് വയസ്. തലയ്ക്കേറ്റ പരിക്കാണ് ഇപ്പോള്‍ മരണകാരണമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, എങ്ങനെ പരിക്കേറ്റതാണെന്ന് വ്യക്തമല്ല.
ബ്രൂക്ക് ഹൗസ് കോളജ് ഫുട്ബോള്‍ അക്കാഡമിയിലാണ് പ്രേംതേപ് പഠിച്ചിരുന്നത്.